SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയൻ ക്യാമ്പിൽ സന്തോഷ വാർത്ത. പരിക്കിൽ നിന്നും മോചിതരായ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കും, ഓൾ റൗണ്ടർ മിച്ചൽ മാർഷും നാളെ കേപ്ടൗണിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കളിക്കും.

കാഫിനേറ്റ പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന സ്റ്റാർക്ക് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അതേ സമയം പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ മിച്ചൽ മാർഷിന്റെ അടിവയറിനാണ് പരിക്കേറ്റത്. ആരോഗ്യം വീണ്ടെടുത്ത ഇരുവരും നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിലുണ്ടാകും എന്നാണ് റിപ്പോർട്ട്. നിർണായക മത്സരത്തിന് മുൻപ് ഓസ്ട്രേലിയയ്ക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന വാർത്തയാണിത്.

അതേ സമയം നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ 1-1 ന് തുല്യത പാലിക്കുകയാണ്. ഡർബനിൽ നടന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 118 റൺസിന് വിജയിച്ചപ്പോൾ, രണ്ടാം ടെസ്റ്റിൽ 6 വിക്കറ്റിന് ദക്ഷിണാഫ്രിക്ക വിജയം നേടുകയായിരുന്നു.