ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്തത് പാകിസ്ഥാന്റെ യസീര്‍ ഷാ ആയിരുന്നു. നാല് റണ്‍സിനായിരുന്നു സ്മിത്ത് പുറത്തായത്. ഇത് യസീര്‍ ഷാ ആഘോഷിക്കുകയും ചെയ്തു. ഇതു വരെ സ്മിത്തിനെ ഏഴുതവണ പുറത്താക്കിയിട്ടുണ്ട് എന്നത് ഓര്‍മ്മപ്പെടുത്തി ഏഴ് വിരലുകള്‍ ഉയര്‍ത്തിയായിരുന്നു യസീറിന്റെ ആഹ്ലാദം.
എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായി സ്മിത്ത് രംഗത്തു വന്നിരിക്കുകയാണ്. യസീര്‍ ഷായുടെ ആഘോഷം തനിക്ക് കൂടുതല്‍ പ്രചോദനമാവുകയാണ് ചെയ്തതെന്ന് സ്മിത്ത് പ്രതികരിച്ചു. യസീര്‍ എന്നെ ഏഴുതവണ പുറത്താക്കിയിട്ടുണ്ടെന്നു ഇപ്പോളാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കളിയില്‍ കാണാം എന്ന വെല്ലുവിളിയും സ്മിത്ത് നടത്തിയിട്ടുണ്ട്. അടുത്ത കളിയില്‍ ഏറ്റുമുട്ടുമ്പോള്‍ തന്റെ വിക്കറ്റ് അത്രവേഗമൊന്നും നല്‍കില്ലെന്ന് സ്മിത്ത് പറഞ്ഞു നവംബര്‍ 29 നാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള അടുത്ത മത്സരം.