SHARE

ലോകകപ്പ് കളിച്ച അണ്ടര്‍ 17 ടീമിനെ കുറിച്ച് വിവാദപരാമര്‍ശം നടത്തി സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍. സംഭവം വിവാദമായപ്പോള്‍ വിശദീകരണം നല്‍കി കോച്ച് രംഗത്ത് വന്നു. ഇന്ന് മാധ്യമങ്ങളോടാണ്, അണ്ടര്‍ 17 ലോകകപ്പ് കളിച്ച ടീമിനെ അമിതമായി ആഘോഷിക്കുകയായണെന്ന് കോച്ച് പറഞ്ഞത്.

‘ ലോകകപ്പില്‍ അവര്‍ ഒരു വിജയം പോലും നേടിയില്ല, എന്തിനാണ് ഇങ്ങനെ അമിതമായി ആഘോഷിക്കുന്നതെന്ന് എനിക്കറിയില്ല, അവര്‍ ലോകകപ്പ് യോഗ്യത നേടി കളിച്ചതല്ല, ആതിഥേയത്വം വഹിച്ചതാണ്, ഐ ലീഗില്‍ ആ താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്’ – സാഫ് കപ്പിന് വേണ്ടി നടത്തുന്ന പ്രാഥമിക ക്യാമ്പിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിലുന്നു സ്റ്റീഫന്‍ കോണ്‍സ്റ്റന്റയ്ന്‍. സംഭവം വിവാദമായതോടെയാണ് കോച്ച് വിശദീകരണവുമായി രംഗത്തെത്തിയത്.

എ ഐ എഫ് എഫ് വെബ്‌സൈറ്റില്‍ പ്രസീദ്ധീകരിച്ച വിശദീകരണ കുറിപ്പില്‍ കോണ്‍സ്റ്റന്റെയ്ന്‍ പറയുന്നതിങ്ങനെ – ‘ അണ്ടർ 17 ലോകകപ്പ് ടീമിലെ ഗോൾ കീപ്പറായിരുന്ന ധീരജ് സിംഗിനെ കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം, ലോകകപ്പിലോ ഐ ലീഗിലോ വിജയം നേടുന്നതിലല്ല കാര്യമെന്നാണ് ഞാന്‍ മറുപടിയിലൂടെ ഉദ്ദേശിച്ചത്, അവര്‍ അവരുടേതായ രീതിയില്‍ വളരട്ടെ, മീഡിയയും ക്ലബുകളും അവര്‍ക്ക് വളരാനുള്ള സമയം നല്‍കണം, അതിനു മുമ്പ് വലിയ സമ്മര്‍ദ്ദം നല്‍കരുത്, അമിതമായി ആഘോഷിക്കരുത് എന്നാണ് ഞാന്‍ മറുപടി നല്‍കിയത്.