SHARE

പതിനൊന്നാം സീസൺ ഐ പി എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ചെന്നൈ ക്യാമ്പ് നിരാശയിലാണ്. തങ്ങളുടെ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് മാറ്റിയതാണ് താരങ്ങളെ നിരാശയിലാഴ്ത്തുന്നത്. നേരത്തെ, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, സാം ബില്ലിംഗ്‌സ്, ബാറ്റിംഗ് കോച്ച് മൈക്ക് ഹസി തുടങ്ങിയവരെല്ലാം ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും തന്റെ നിരാശ പുറത്തു പറഞ്ഞിരിക്കുകയാണ്. ‘ ഹോം മത്സരങ്ങളുടെ വേദി ചെന്നൈയില്‍ നിന്ന് മാറ്റിയതില്‍ വലിയ നിരാശയിലാണ് ഞങ്ങള്‍, ചെന്നൈയിലെ അന്തരീക്ഷങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ള ടീമിനെയാണ് ഇത്തവണ തയ്യാറാക്കിയത്, അവിടെ ഒരു മത്സരം ഹോം മത്സരം മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്, ഹോം മൈതാനത്തെ കോട്ടയാക്കി മാറ്റുന്നത് തന്നെയായിരുന്നു ഇത്തവണത്തെ പ്രധാന തന്ത്രം, പക്ഷേ, ഇനി അഡ്ജസ്റ്റ് ചെയ്യണം, ഇതും കളിയുടെ ഭാഗമാണ്’ – ഫ്‌ളെമിംഗ് പറഞ്ഞു.

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചുവന്ന ചെന്നൈ മികച്ച പ്രകടനമാണ് നടത്തുന്നത്. മുംബൈയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് അവസാനം ഒരു വിക്കറ്റിന് കളി തിരിച്ചുപിടിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുയയും ചെയ്തു. ഇന്നു രാത്രി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.