SHARE

നേർക്ക് നേർ ഏറ്റുമുട്ടിയ 23-ാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി പരിശീലകൻ സ്റ്റീവ് ബ്രൂസ്. ന്യൂകാസിലിന്റെ പരിശീലവേഷത്തിലാണ് ആദ്യമായി ബ്രൂസ് യുണൈറ്റഡിനെ തോൽപ്പിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ന്യൂകാസിലിന്റെ ജയം

കളിച്ചിരുന്ന കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായിരുന്നു ബ്രൂസ്. ഒമ്പത് വർഷത്തോളം യുണൈറ്റഡിൽ കളിച്ച ബ്രൂസ് മൂന്ന് പ്രീമിയർ ലീ​ഗ് കിരീടങ്ങളിലേക്ക് ടീമിനെ നയിച്ച ക്യാപ്റ്റനാണ്. 1998-ൽ കളിക്കളം വിട്ട് പരിശീലകരം​ഗത്തേക്ക് ചേക്കേറിയ ബ്രൂസ് ഇതുവരെ 22 മത്സരങ്ങളിൽ യുണൈറ്റഡിനെതിരെ ടീമുകളെ നിരത്തിയെങ്കിലും ജയിക്കാനായില്ല.

ബിർമിങ്ങാം സിറ്റി, വി​ഗാൻ അത്ലെറ്റിക്ക്, ഹൾ സിറ്റി, സണ്ടർലൻഡ് എന്നീ ടീമുകളെയാണ് ബ്രൂസ് ഇതിനുമുമ്പ് യുണൈറ്റഡിനെതിരെ അണിനിരത്തിയത്. ഇതിൽ പതിനേഴും ബ്രൂസിന്റെ സംഘം തോറ്റു. അഞ്ചെണ്ണത്തിൽ സമനില വഴങ്ങി.

ഇക്കുറിയാണ് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായി ബ്രൂസ് എത്തുന്നത്. തുടർന്ന് യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടാനും ബ്രൂസിനായി.