SHARE

ബര്‍മിങ്ഹാമില്‍ ആരംഭിച്ച ചാരച്ചെപ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കു മുമ്പില്‍ ചാരമായി പേകേണ്ടിയിരുന്ന ഓസീസ് ടീമിനെ കാത്തത് സ്റ്റീവ് സമിത്തിന്റെ സെഞ്ചുറി. 122 ന് 8 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഓസീസിനെയാണ് സ്റ്റീവ് സ്മിത്ത് തന്റെ സെഞ്ചുറിയിലൂടെ 284 റണ്‍സ് എന്ന നിലയിലെത്തിച്ചത്. 219 ബോളിലാണ് സ്മിത്ത് 144 റണ്‍സെടുത്തത്. അദ്ദേഹത്തിന്റെ 24-ാം
ടെസ്റ്റ് സെഞ്ചുറിയാണിത്. പീറ്റര്‍ സിഡില്‍(44) ,ട്രാവിസ് ഹെഡ് (35) എന്നിവര്‍ക്ക് മാത്രമാണ് സ്മിത്തിനെ കൂടാതെ ഭേദപ്പെട്ട റണ്‍സെടുക്കാന്‍ കഴിഞ്ഞത്. ഒന്‍പതാം വിക്കറ്റില്‍ സ്മിത്ത്- സിഡില്‍ സഖ്യം നേടിയ 88 റണ്‍സാണ് ഓസീസിന്റെ മികച്ച കൂട്ടുകെട്ട്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 5 റണ്‍സെടുത്ത് പുറത്തായി. അംപയറുടെ തെറ്റായ തീരുനാമത്തിലൂടെയാണ് ഡേവിഡ് വാര്‍ണറും ജംയിസ് പാറ്റിന്‍സണും പുറത്തായത് എന്ന ആരോപണവും ഉയര്‍ന്നു.

ഇംഗ്ലണ്ടിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ സ്റ്റുവവര്‍ട്ട് ബോര്‍ഡും മൂന്ന് വി്ക്കറ്റ് നേടിയ ക്രിസ് വോക്‌സുമാണ് ഓസീസ് ഇന്നിംഗ്‌സ് 80.4 ഓവറില്‍ 284 ന് അവസാനിപ്പിച്ചത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പൊതെ പത്ത് റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. റോറി ബേണ്‍സും ജാസന്‍ റോയുമാണ് ക്രീസില്‍.

-Advertisement-

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു കൂടിയാണ് ആഷസോടെ തുടക്കമായിരിക്കുന്നത്. താരങ്ങള്‍ നമ്പറുള്ള ജേഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങി എന്ന പ്രത്യേകതയും ഈ ടെസ്റ്റിനു സ്വന്തം. പന്തു ചുരണ്ടല്‍ വിവാദത്തെ ഓര്‍മ്മിപ്പിച്ച് സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി ഇംഗ്ലീഷ് ആരാധകര്‍ ഓസീസ് താരങ്ങളെ പരിഹസിച്ചതും. മത്സരത്തിനു മുമ്പ് ഇരു ടീമുകളും പരസ്പരം കൈ കൊടുക്കാതിരുന്നതും മാന്യന്‍മാരുടെ കളി എന്നു വിശേഷിപ്പിക്കുന്ന ക്രിക്കറ്റിനു തന്നെ കളങ്കമായി.