SHARE

നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ടി20 ലീഗുകളാണ് ഇന്ത്യൻ പ്രീമിയർ ലീഗും, ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗും. കളി‌നിലവാരത്തിന്റെ കാര്യത്തിൽ ഈ രണ്ട് ലീഗുകളും ഒപ്പത്തിനൊപ്പമാണെന്നും അല്ലെന്നുമൊക്കെ തർക്കങ്ങൾ ഉയരുന്നുണ്ട്. ഇപ്പോളിതാ ഇവയിൽ ഏറ്റവും മികച്ച ലീഗ് ഏതെന്ന കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്.

ഇരു ലീഗുകളും തമ്മിൽ താരമത്യം ചെയ്യുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന് അല്പം മുൻ തൂക്കമുണ്ടെന്ന് സ്മിത്ത് പറയുന്നു. ഐപിഎല്ലിന്റെ വൻ ആരാധക പിന്തുണയാണ് ഇതിന് കാരണമായി സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. സ്മിത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ബിബിഎല്ലും, ഐപിഎല്ലും മികച്ച ലീഗുകൾ തന്നെയാണ്. എന്നാൽ താൻ കൂടുതൽ ആസ്വദിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. കാരണം ഇവിടെ വലിയ ആരാധക്കൂട്ടങ്ങളാണ് കളി കാണാനെത്തുന്നത്.

ഇതിനൊപ്പം കരുത്തുറ്റ ഏതിരാളിക്കൾക്കെതിരെ കളിക്കാനും ഐപിഎല്ലിൽ അവസരമുണ്ട്‌ എന്തെന്നാൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ് ഇവിടെ കളിക്കാനെത്തുന്നത്. അവർക്കെതിരെ കളിക്കുന്നത് നമ്മുടെ ക്രിക്കറ്റ് മികവും വർധിപ്പിക്കും. ” സ്മിത്ത് പറഞ്ഞുനിർത്തി.