SHARE

ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്നുള്ള നേട്ടം ഇനി ഡെയിൽ സ്റ്റെയിന്. സെഞ്ചൂറിയനിൽ പാകിസ്ഥാനതെരിയാ ആദ്യ ടെസ്റ്റിലാണ് സ്റ്റെയിൻ നേട്ടം കൈവരിച്ചത്. ഷോൺ പൊള്ളോക്കിന്റെ റിക്കാർഡാണ് സ്റ്റെയിൻ മറികടന്നത്.

മത്സരത്തിൽ പാക്ക് ഓപ്പണർ ഫഖർ സമന്റെ വിക്കറ്റോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ടെസ്റ്റ ബൗളർ പദവി സ്റ്റെയിന് ലഭിച്ചത്. ഇത് സ്റ്റെയിന്റെ 422-ാം വിക്കറ്റായിരുന്നു. 89 ടെസ്റ്റുകളിൽ നിന്നാണ് സ്റ്റെയിൻ ഈ നേട്ടം കൈവരിച്ചത്. നേരത്തെ റിക്കാർഡ് കൈവശം വെച്ചിരുന്ന പൊള്ളോക്ക് 108 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.

2015-ൽ തന്നെ തന്റെ 80-ാം ടെസ്റ്റിൽ സ്റ്റെയിൻ 400 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. തുടർന്ന് പരിക്കുകളെത്തുടർന്ന് ഒട്ടേറെ മത്സരങ്ങൾ സ്റ്റെയിന് നഷ്ടമായി. അല്ലായിരുന്നെങ്കിൽ പൊള്ളോക്കിന്റെ റിക്കാർഡ് സ്റ്റെയിൻ നേരത്തെ തന്നെ മറികടന്നേനെ