SHARE

ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശനം ദൈർഘ്യം കുറഞ്ഞ സീസണാണെന്ന് ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്രൊയേഷ്യൻ പരിശീലകൻ സ്റ്റിമാച്ച് ഇക്കാര്യം വ്യക്തമാക്കിയത്. സമീപകാലത്തെ ദേശീയ ടീമിന്റെ പ്രകടനത്തിന്റെ പേരിൽ സ്റ്റിമാച്ച് രൂക്ഷ വിമർശനമേറ്റുവാങ്ങിയിരുന്നു.

ഘടനാപരമായ മാറ്റങ്ങളൊന്നും വരാത്തിടത്തോളം കാലം, ഇന്ത്യൻ ദേശീയ ടീം ക്യാംപിലേക്ക് കളിക്കാരെത്തുക മിക്കവാറും ഓഫ് സീസണിന് ശേഷമാകും, ഇതുകൊണ്ട് ഒരു ​ഗുണവുമില്ല, ഇങ്ങനെയത്തുന്ന താരങ്ങളുടെ ഫിറ്റ്നസ്, സ്ട്രെങ്ത് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നു, ഇതോടെ ക്യാംപിൽ ​ഗെയിം പ്ലാൻ അടക്കമുള്ള കാര്യങ്ങൾക്ക് പരിശീലനം നടത്തേണ്ട സമയം നഷ്ടമാകുന്നു, സ്റ്റിമാച്ച് പറഞ്ഞു.

നമ്മുടെ കളിക്കാർക്ക് ആവശ്യത്തിന് മത്സരപോരട്ടങ്ങൾ ലഭിക്കാത്തത് വലിയ പ്രശ്നമാണ്, ദൈർഘ്യം കുറഞ്ഞ സീസൺ താരങ്ങളുടെ മസിൽ സ്ട്രെങ്തിനെ ബാധിക്കും, ഓഫ് സീസണായ വർഷത്തിലെ പത്ത് മാസത്തോളം വിദ​ഗ്ധ പരിശീലനം താരങ്ങൾക്ക് ലഭിക്കുന്നില്ല, അങ്ങനെയുള്ള താരങ്ങളിൽ നിന്ന് നമുക്ക് വലിയ കാരങ്ങള്യ പ്രതീക്ഷിക്കാനാകില്ല, എന്നാൽ പരുക്കുകൾ ഏറെ പ്രതീക്ഷിക്കേണ്ടിവരും, സ്റ്റിമാച്ച് പറഞ്ഞു.