SHARE

വിയറ്റ്നാമിലേക്ക് ഇന്ത്യ വിമാനം കയറിയിരിക്കുന്നത് സൗഹൃദമത്സരങ്ങളെങ്കിലും ഒരു ഫുട്ബോൾ ടൂർണമെന്റ് കളിക്കാനാണ്. ഹങ് തിൻ ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ വിയറ്റ്നാമിപ്പം സിം​ഗപ്പൂരും ഇന്ത്യക്ക് എതിരാളിയായുണ്ട്.

ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം 24-ന് സിം​ഗപ്പൂരിനെതിരെയാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള ടീമാണ് സിം​ഗപ്പൂർ. അതിനാൽ തന്നെ ഈ പോരാട്ടത്തിൽ ഇന്ത്യൻ ആരാധകർ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഏഷ്യാ കപ്പ് യോ​ഗ്യതാ റൗണ്ടിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ച ഇന്ത്യ ലക്ഷ്യമിടുമ്പോൾ. എന്നാൽ വിയറ്റ്നാം അങ്ങനെയല്ല. ഫിഫ റാങ്കിങ്ങിൽ മാത്രമല്ല, സമീപകാല പ്രകടനം പരി​ഗണിക്കുമ്പോഴും ഏറെ മുന്നിലാണ് വിയ്റ്റ്നാം. എന്നാൽ ആതിഥേയർ കൂടിയായ വിയറ്റ്നാമിനെ ഇന്ത്യക്ക് വീഴ്ത്താനാകുമെന്നാണ് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഈ ടൂർണമെന്റ് വിജയിക്കാൻ കഴിയുന്ന ടീമാണ് ഇന്ത്യ, എന്നാൽ ചെറിയ കാര്യങ്ങളാകും ഈ ടൂർണമെന്റിന്റെ വിധി നിശ്ചയിക്കുക, കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിയറ്റ്നാം മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്, അവർക്ക് മികച്ച ടീം ഉണ്ട്, മാത്രവുമല്ല, സ്വന്തം തട്ടകത്തിലാണ് അവർ കളിക്കുന്നത്, അതിനാൽ തന്നെയാണ് അവർ ഫേവറിറ്റുകളാകുന്നത്, എന്നാൽ നമ്മുടേതും യുവത്വം നിറഞ്ഞ സ്ക്വാഡാണ്, വിയറ്റ്നാമിനോട് മുട്ടിനിൽക്കാനുള്ള ശേഷി നമുക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്, പോസിറ്റീവ് മനോഭാവവുമായി കളിച്ചാൽ നമുക്ക് വിജയിക്കാനാകും, സ്റ്റിമാച്ച് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു.