SHARE

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനത്തിന് പിന്നലെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് നേരെ വിമർശനശരങ്ങളുയരുന്നുണ്ട്. സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യൻ ടീം ഒരു പുരോ​ഗതിയും നേടിയില്ലെന്നാണ് വിമർശകരുടെ വാദം. കണക്കുൾ ഈ വാദത്തിന് ബലം നൽകുന്നുമുണ്ട്. എന്നാൽ ഈ ഇന്ത്യൻ ടീമിൽ തനിക്ക് ചെയ്യുന്നതിന് പരിമിതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വയം പ്രതിരോധിക്കുകയാണ് സ്റ്റിമാച്ച്.

ആരാധകർ ടീമിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, അത് മനസിലാക്കാം, റാങ്കിങ്ങിൽ മുന്നിലുള്ള ക്ലബുകളോട് ഏറ്റുമുട്ടി ഇന്ത്യൻ ടീം മെച്ചപ്പെടേണ്ടതുണ്ട്, കാരണം ഇവിടെ ഐ.എസ്.എല്ലിൽ കളിക്കാർക്ക് ശരിക്കും സമ്മർദം അനുഭവിക്കേണ്ടിവരുന്നില്ല, അല്ലെങ്കിൽ കഷ്ടപ്പെടേണ്ടിവരുന്നില്ല, കാരണം ഐ.എസ്.എല്ലിൽ തരംതാഴ്ത്തൽ ഇല്ല, ഐ.എസ്.എല്ലിൽ കളിക്കുന്നതുപോലെയല്ല ലോകകപ്പ് യോ​ഗ്യതാ റൗണ്ടുകളിൽ ഖത്തർ, സിറിയ ഒമാൻ പോലെയുള്ള് ടീമുകളെ നേരിടുന്നത്, ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സ്റ്റിമാച്ച് പറഞ്ഞു.

സ്വയം പ്രതിരോധിക്കാനായി വിഖ്യാത പരിശീലകരായ പെപ് ​ഗ്വാർഡിയോളയുടേയും ഹോസെ മൗറീന്യോയുടേയും പേരുകളും സ്റ്റിമാച്ച് എടുത്തുപയോ​ഗിച്ചു. ഞാനൊരുപക്ഷെ പുറത്താക്കപ്പെട്ടേക്കും, എന്നാലും സാക്ഷാൽ പെപ്പിനോ മൗറീന്യോയ്ക്കോ പോലും ഇവിടെ ഈ സാഹചര്യത്തിൽ ഇതിൽ കൂടുതലൊന്നും ചെയ്യാനാകില്ല, സ്റ്റിമാച്ച് കൂട്ടിച്ചേർത്തു.