SHARE

ബം​ഗ്ലാദേശിനെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. 23 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച കൊൽക്കത്തയിലാണ് മത്സരം

പരുക്കേറ്റ സൂപ്പർ താരം സന്ദേശ് ജിം​ഗനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് പ്രതിരോധതാരമായ ജിം​ഗന്റെ കാൽമുട്ടിന് പരുക്കേറ്റത്. അതേസമയം മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരൂണിയൻ എന്നിവർ ടീമിൽ ഇടം പിടിച്ചു.

ഇന്ത്യൻ ടീം ഇങ്ങനെ; ​ഗുർപ്രീത് സിങ് സന്ധു,അമരീന്ദർ സിങ്, കമൽജിത് സിങ് (​ഗോൾക്കീപ്പർമാർ), പ്രീതം കൊട്ടാൽ, രാഹുൽ ബേക്കെ, ആദിൽ ഖാൻ, അനസ്, നരേന്ദർ ​ഗെഹ്ലോട്ട്, സർതാഖ് ​ഗോലു, സുഭാശിഷ് ബോസ്, മന്ദര് റാവും ദേശായി(പ്രതിരോധനിര)

ഉദാന്ത സിങ്, നിഖിൽ പൂജാരി, സഹൽ, ആഷിഖ്, അനിരുദ് ഥാപ, വിനീത് റായി, ലാലിയൻസുല ചാങ്ത്, ബ്രണ്ടൻ ഫെർണാണ്ടസ്, റെയ്നിർ ഫെർണാണ്ടസ്(മധ്യനിര), സുനിൽ ഛേത്രി, ബൽവന്ത് സിങ്, മൻവീർ സിങ്(മുൻനിര)