SHARE

ബംഗ്ലാദേശിനെതിരെ പ്രതീക്ഷിച്ച വിജയം നഷ്ടപ്പെട്ടതിലുള്ള നിരാശയിലാണ് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്. മത്സരശേഷമുള്ള അഭിമുഖത്തില്‍ അദ്ദേഹത്തില്‍ അതു പ്രകടമായിരുന്നു താനും. ഗോളുകള്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവ് നമുക്കില്ലാത്തതാണ് വിജയങ്ങള്‍ നേടാന്‍ സാധിക്കാത്തതിനു കാരണം അദ്ദേഹം തുറന്നു പറഞ്ഞു.

എതിരാളികളുടെ വളരെ ലളിതമായ ഗോള്‍ ശ്രമങ്ങള്‍ പോലും നാം സമ്മതിച്ചു ഗോളാക്കുന്നു. എന്നാല്‍ നമുക്ക് ഗോള്‍ നേടാന്‍ കഴിയുന്നുമില്ല. ഇങ്ങനെപോയാല്‍ ഇനിയും വിജയങ്ങള്‍ നമുക്ക് അന്യമാകും അദ്ദേഹം പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ ബംഗ്ലാദേശ് ഗോള്‍ കീപ്പറാണ് കളിയിലെ ഹീറോയെന്നും അദ്ദേഹം പറഞ്ഞു.

ഈ മത്സരത്തില്‍ വിജയം നമ്മള്‍ ഉറപ്പിച്ചിരുന്നു. ഇതിനാവശ്യമായ അവസരങ്ങളും നാം സൃഷ്ടിച്ചു എന്നാല്‍ ഗോളുകള്‍ നേടാന്‍ നമുക്കു കഴിഞ്ഞില്ല. ആദ്യ പകുതിയിലെ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. പാസുകളിലും ഡിഫന്‍സിലും വളരെ പിന്നിലായിരുന്നു. ബംഗ്ലാദേശ് പോലൊരു ടീമിനെതിരെ ഇങ്ങനെയല്ല കളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.