SHARE

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്‌ മത്സരം ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിന് നഷ്ടമായേക്കും. ബ്രിസ്റ്റോളിൽ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട ഹിയറിംഗ് കോടതിയിൽ നടക്കുന്നതിനാലാണ് താരത്തിന് ലോർഡ്സ് ടെസ്റ്റ് നഷ്ടപ്പെടുന്നത്. താരത്തിന്റെ അഭാവം ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡിലും വലിയ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്. സ്റ്റോക്‌സിന് പകരക്കാരനെ തേടുകയാണ് ഇപ്പോൾ ക്രിക്കറ്റ് ബോർഡ്

2017 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇതെ തുടർന്ന് കുറച്ചുനാളത്തേക്ക് താരത്തിന് ക്രിക്കറ്റ്‌ മൈതാനം വിട്ടുനിൽക്കേണ്ടിയും വന്നിരുന്നു. ഈ വർഷം ആദ്യമാണ് സ്റ്റോക്‌സ് രാജ്യാന്തര മത്സരങ്ങളിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഐ പി എൽ സീസണിൽ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് സ്റ്റോക്‌സിനെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ മാസം 6നാണ് വിചാരണ ആരംഭിക്കുന്നതെന്നതിനാൽ ഓഗസ്റ്റ് 9 ന് ലോർഡ്‌സിൽ സ്റ്റോക്‌സ് ഉണ്ടാകില്ല എന്ന് വ്യക്തമായി കഴിഞ്ഞു.