SHARE

ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിലൊരാളാണ് സ്റ്റുവാർട്ട് ബ്രോഡ്. 485 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ള ബ്രോഡ്, ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ലോകത്ത് ഏഴാം സ്ഥാനക്കാരനാണ്. ഇപ്പോളിതാ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെ തിരഞ്ഞെടുത്തിരിക്കുകയാണ്‌ ബ്രോഡ്.

കഴിഞ്ഞ ദിവസം സ്കൈ‌സ്പോർട്സിന്റെ പോഡ്കാസ്റ്റിലാണ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെ ബ്രോഡ് തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിനാണ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെന്ന് ബ്രോഡ് പറയുന്നു. പൂർണതയോട് അടുത്ത് നിൽക്കുന്ന ഫാസ്റ്റ് ബോളറാണ് സ്റ്റെയിൻ, ഫാസ്റ്റ് ബോളറാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അദ്ദേഹം മാതൃകയാണെന്നും ബ്രോഡ് കൂട്ടിച്ചേർത്തു. ബ്രോഡിന്റെ വാക്കുകൾ ഇങ്ങനെ, ” സ്റ്റെയിനാണ് എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബോളർ അദ്ദേഹത്തിന്റെ ആക്ഷൻ, വേഗത, പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള മികവ്, എന്നിവയെല്ലാം ഏറ്റവും മികച്ചതാണ്. ഒരു ഫാസ്റ്റ് ബോളറാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്റ്റെയിനെക്കണ്ട് പഠിക്കാം.” ബ്രോഡ് പറഞ്ഞുനിർത്തി.