SHARE

രാജസ്ഥാൻ റോയൽസും, ഡെൽഹി ക്യാപിറ്റൽസും തമ്മിൽ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനിടെ സ്റ്റമ്പിൽ പന്ത് കൊണ്ടിട്ടും താഴെ വീഴാതെ ബെയിൽസ്‌‌. രാജസ്ഥാന്റെ എക്സ്പ്രസ് പേസർ ജോഫ്ര ആർച്ചറിന്റെ പന്തായായിരുന്നു വിക്കറ്റിൽ കൊണ്ടിട്ടും ബെയിൽസ് താഴെ വീഴാതിരുന്നത്. ഇതോടെ ഡെൽഹിയുടെ സ്റ്റാർ ഓപ്പണർ പൃഥ്വി ഷാ വിക്കറ്റിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയുംചെയ്തു.

ഡെൽഹി ഇന്നിംഗ്സിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. ജോഫ്ര ആർച്ചർ എറിഞ്ഞ ഓവറിന്റെ അവസാന പന്ത് കണക്ട് ചെയ്യാൻ പൃഥ്വി ഷായ്ക്ക് കഴിഞ്ഞില്ല. പന്ത്, അദ്ദേഹത്തെ മറികടന്ന് സ്റ്റമ്പിൽ കൊള്ളുകയായായിരുന്നു. എല്ലാവരും അത് വിക്കറ്റാണെന്ന് ഉറപ്പിച്ചെങ്കിലും സ്റ്റമ്പിലെ ബെയിൽ പക്ഷേ നിലത്ത് വീണില്ല. ബാറ്റ്സ്മാനേയും ബോളറേയും, ക്രിക്കറ്റ് പ്രേമികളേയും ഈ സംഭവം ഞെട്ടിച്ചു‌.

അതേ സമയം ഐപിഎല്ലിൽ ഇതാദ്യമാല്ല ബെയിൽസ് താഴെ വീഴാത്തത് മൂലം ബോളർമാർക്ക് അർഹിച്ച വിക്കറ്റുകൾ നഷ്ടമാകുന്നത്. നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും ആർച്ചർക്ക് ഇതേ കാര്യം തിരിച്ചടിയായിരുന്നു‌. അന്ന് മഹേന്ദ്ര് സിംഗ് ധോണിയായിരുന്നു പന്ത് സ്റ്റമ്പിലിടിച്ചിട്ടും ബെയിൽസ് വീഴാതിരുന്നതിനാൽ വിക്കറ്റിൽ നിന്ന് രക്ഷപെട്ടത്.