SHARE

സ്പാനിഷ്സൂപ്പർ ക്ലബ് ബാഴ്സലോണയ്ക്ക് ആശ്വസം പകർന്ന് ലൂയിസ് സുവാരസ് വിചാരിച്ചതിലും നേരത്തെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാർത്ത. കാലിന് ശസ്ത്രക്രിയ വേണ്ടിവന്നതിനെത്തുടർന്ന് വിശ്രമത്തിലായ സുവാരസ് ഏപ്രിൽ മാസത്തിൽ തിരിച്ചെത്തിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സുവാരസിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ അറിയിച്ചിരുന്നത്. എന്നാൽ വിചാരിച്ചതിലും വേ​ഗത്തിൽ സുവാരസ് സുഖം പ്രാപിക്കുന്നുണ്ടെന്നും ക്രച്ചസിന്റെ സഹായമില്ലാത ഇപ്പോൾ നടക്കുന്നുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ രീതിയിൽ മുന്നോട്ടുപോയാൽ ഏപ്രിൽ മാസം അവസാനത്തോടെ സുവാരസ് കളിക്കളത്തിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.

ഈ വർഷം ലാ ലി​ഗയിൽ കിരീടപ്പോരാട്ടം കടുപ്പമായതിനാൽ തന്നെ അവസാന മത്സരങ്ങൾ നിർണായകമാകും. ഈ സാഹചര്യത്തിൽ സുവാരസ് തിരിച്ചുവന്നാൽ അത് ബാഴ്സയ്ക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഒപ്പം ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്സയ്ക്ക് മുന്നേറാനായാൽ സെമി പോരാട്ടങ്ങളിലും സുവാരസിന്റെ സേവനം ലഭ്യമായേക്കും.