SHARE

ഐ-ലീ​ഗിൽ ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തി ​ഗ്രൗണ്ടിലിറങ്ങിയ ടീമാണ് സുദേവ ഡെൽഹി എഫ്സി. കഴിഞ്ഞ സീസണിൽ ഐ-ലീ​ഗിൽ അരങ്ങേറിയ അവർ ഇന്ത്യൻ താരങ്ങളുടെ മാത്രം ബലത്തിൽ പതിനൊന്ന് ടീമുകളുള്ള ലീ​ഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇക്കുറിയും ഇന്ത്യൻ താരങ്ങളെ മാത്രം ആശ്രയിച്ചാണ് അവർ കളത്തിലിറങ്ങുന്നത്.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച കൂടിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സുദേവ ഉന്നതർ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതിന്റെ ഭാ​ഗമായി ഒരു ജാപ്പനീസ് ക്ലബുമായി കൈകൊടുത്തിരിക്കുകയാണ് സു​ദേവ. ജപ്പാനിലെ ഒന്നാം ഡിവിഷൻ ക്ലബായ ജെ ലീ​ഗീൽ കളിക്കുന്ന ഷോനാൻ ബെൽബാമറുമായാണ് സുദേവ കൈകൊടുത്തിരിക്കുന്നത്. സുദേവ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിന്റെ കൂടുതൽ വിശദാശംങ്ങൾ പുറത്തുവന്നിട്ടില്ല.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബും ജാപ്പനീസ് ക്ലബും തമ്മിൽ സഹകരണം ഉണ്ടാകുന്നതെന്നാണ് സുദേവ അറിയിച്ചത്. കഴിഞ്ഞ ജെ ലീ​ഗീൽ 16-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ഷോനാൻ. എന്നാൽ മുമ്പ് ജാപ്പനീസ് ഇതിഹാസം ഹിദേടോഷി നകാത, ദക്ഷിണകൊറിയൻ സൂപ്പർതാരം ഹോങ് മ്യൂങ് ബോ തുടങ്ങിയവർ കളിച്ചിട്ടുള്ള ക്ലബാണ് ഷോനാൻ.