SHARE

വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ സുനില്‍ ആംബ്രിസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ കന്നി ടെസ്റ്റിലെ ആദ്യ പന്തില്‍ ഹിറ്റ് വിക്കറ്റായി പുറത്തായി നാണക്കേട് തീര്‍ത്ത ആംബ്രിസ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും സമാനമായ രീതിയില്‍ പുറത്തായാണ് നാണക്കേട് ഏറ്റുവാങ്ങിയത്. ഹാമില്‍ട്ടണില്‍ ഇത്തവണ പത്തു പന്ത് നേരിടാന്‍ അവസരം കിട്ടിയെന്ന് മാത്രം. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബാക്ഫുട്ടില്‍ കളിക്കുന്നതിനിടെയാണ് ആംബ്രിസ് പുറത്തായത്.

അരങ്ങേറ്റ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്തുപോകേണ്ടി വന്ന ദൗര്‍ഭാഗ്യവാനാണ് ആംബ്രിസ്. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ദൗര്‍ഭാഗ്യം തേടിയെത്തിയത്. മത്സരത്തില്‍ ആറാമനായാണ് ആംബ്രിസ് ക്രീസിലെത്തിയത്. ഇടംങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്‌നറിന്റെ ഷോര്‍ട്ട് ബോള്‍ അടിച്ചുനീക്കിയതിനെപ്പം കാലുകള്‍ സ്റ്റംപില്‍ തട്ടിയതോടെ ആബ്രിംസ് പുറത്ത്.

ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി പുറത്താകുന്ന ആറുപത്തിമൂന്നാമത്തെ കളിക്കാരനാണ് ആബ്രിസ്. എന്നാല്‍ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന ആദ്യ കളിക്കാരനാണ് ആബ്രിസ്. രണ്ടാം ഇന്നിംഗ്‌സില്‍ സിക്‌സറടിച്ച് ആദ്യ റണ്‍സ് നേടിയ ആംബ്രിസ് അങ്ങനെയും റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടിയിരുന്നു.