SHARE

ഖത്തറിന്റെ മണ്ണില്‍ ഖത്തറിനെ സമനിലയില്‍ തളച്ചതിന്റെ ആവേശം ഇന്ത്യയെ സംബന്ധിച്ചടത്തോളം ജയത്തോളം തന്നെ മാധുര്യമുള്ളതാണ്. അതിന്റെ ആവേശത്തിന്റെ അലയൊലികള്‍ ഇനിയുമടങ്ങിയിട്ടില്ല താനും. ഇതേ തുടര്‍ന്നു ടീം ഇന്ത്യയ്ക്കുള്ള അഭിനന്ദന പ്രവാഹങ്ങള്‍ക്കും കുറവില്ല.

ഇന്ത്യന്‍ ക്യാപ്‌ററന്‍ സുനില്‍ ഛേത്രിയുടെ വാക്കുകളായിരുന്നു ഇതില്‍ ഏറ്റവും ഹൃദ്യവും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതും. ‘ പ്രിയപ്പെട്ട ഇന്ത്യ അത് എന്റെ ടീമാണ്, അവര്‍ എന്റെ കുട്ടികളാണ് ഈ സമയത്ത് എനിക്കുള്ള അഭിമാനം വിവരിക്കാനാവില്ല. സമനിലയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ചരിത്രമാണ്. കോച്ചിംഗ് സ്റ്റാഫിനും ഡ്രസിംഗ് റൂമിനുമാണ് ഇതിന്റെ ക്രെഡിറ്റ് ‘ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്

ഇന്ത്യന്‍ നായകനായ ഛേത്രിക്ക് പനി മൂലം മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീതിന്റെ മനോഹര സേവുകളായിരുന്നു ഖത്തറിനെ സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 27 തവണയായിരുന്നു ഖത്തര്‍ ഇന്ത്യന്‍ പോസ്റ്റിലേയ്ക്ക് ഷോട്ടുകള്‍ പായിച്ചത് എന്നാല്‍ ഗുര്‍പ്രീത് പതറാതെ ഇന്ത്യന്‍ വല കാത്തപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരെ അവരുടെ തട്ടകത്തില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി.