SHARE

വിരാട് കോഹ്ലി അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. നിലവിലെ ഏകദിന-ടി20 ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിനാണ് ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. കെ.എൽ രാഹുൽ, ജസപ്രീത് ബുംറ തുടങ്ങിയ പേരുകളും ചർച്ചയിലുണ്ട്.

വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റേ പേരും ക്യാപ്റ്റൻ ചർച്ചകളിൽ ഉയരുന്നുണ്ട്. ഇന്ത്യൻ ഇതിഹാസം സുനിൽ ​ഗവാസ്കറാണ് പന്തിനെ പിന്തുണച്ച് രം​ഗത്തെത്തിയ പ്രധാനി. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പന്തിനെ പിന്തുണയ്ക്കുന്നതിനൊപ്പം രോഹിത് ശർമയെ ആ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിനോട് ​ഗവാസ്കറിന് വിയോജിപ്പുമുണ്ട്. രോഹിത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് ​ഗവാസ്കറിൽ സംശയമുണർത്തുന്നത്. സ്പോർട്സ് തക്കിൽ നടത്തിയ ചർച്ചയിലാണ് ​ഗവാസ്കർ ഇക്കാര്യം പറഞ്ഞത്.

രോഹിത്തിന്റെ പ്രശ്നം അദ്ദേഹത്തിന് എപ്പോഴും ഫിറ്റ്നസ് ആശങ്കകളുണ്ടെന്നതാണ്, എപ്പോഴും ശാരീരികമായി ഫിറ്റായിട്ടുള്ള എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിയുന്ന താരത്തെയാണ് ക്യാപ്റ്റനായി വേണ്ടത്, നിങ്ങൾക്കോർമയുണ്ടാകും ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനും സ്ഥിരമായി ഇതേ ഹാംസ്ട്രിങ് പ്രശ്നങ്ങളുണ്ടായിരുന്നു, ഈ പ്രശ്നമുള്ളവർക്ക് വേ​ഗത്തിൽ ഓടുമ്പോഴോ, അതിവേ​ഗ സിം​ഗിൾ നേടുമ്പോഴോ പരുക്ക് വീണ്ടും വരാൻ സാധ്യതയേറെയാണ്, അത്തരമൊരു സാഹചര്യത്തിൽ മറ്റൊരാളെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോ​ഗിക്കേണ്ടിവരും, നിരന്തരം പരുക്കേൽക്കുന്ന പതിവുണ്ട് രോഹിത്തിന്, അതുകൊണ്ടാണ് അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റനാക്കുന്നതിൽ എനിക്ക് സംശയങ്ങളുള്ളത്, ​ഗവാസ്കർ പറഞ്ഞു.