SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കുന്ന ടീമാണ് ഇന്ത്യ‌. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന അഞ്ച് മത്സര ഏകദിന പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പ്‌ ഫേവറിറ്റുകളെന്ന വിശേഷണം ഇപ്പോളും ഇന്ത്യയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടി‌ വന്നു.

ഇന്ത്യൻടീമിന്റെ ലോകകപ്പ് സാധ്യതകൾ എങ്ങനെയെന്ന ചോദ്യത്തിന് ടീം ലോകകപ്പ് നേടിക്കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ഗവാസ്കറിന്റെ മറുപടി. എന്നാൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഗവാസ്കറിന്റെ വാക്കുകൾ ഇങ്ങനെ, ” താൻ കോഹ്ലിയുടെ കൈ മുൻപേ പരിശോധിച്ചിരുന്നെങ്കിൽ ഈ ചോദ്യത്തിനും താൻ സന്തോഷ പൂർവ്വം മറുപടി നൽകിയേനേ. പക്ഷേ ഞാനത് ചെയ്തില്ല, അത് കൊണ്ട് തന്നെ ഈ ചോദ്യത്തിന് മറുപടി നൽകാനും തനിക്കാവില്ല. പക്ഷേ ഇന്ത്യ ലോകകപ്പ് നേടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.” ഗവാസ്കർ പറഞ്ഞുനിർത്തി.