SHARE

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ നായകനും പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ സുനിൽ ഗവാസ്കർ‌. ഇന്ന് സ്പോർട്സ് തകിനോട് സംസാരിക്കവെയായിരുന്നു തന്റെ ഇന്ത്യൻ ലോകകപ്പ്‌ സ്ക്വാഡിനെ ഗവാസ്കർ തിരഞ്ഞെടുത്തത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്കാഡിനെ ഇന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഗവാസ്കറുടെ ഈ ടീം തിരഞ്ഞെടുപ്പ്.

സീനിയർ ഓപ്പണറായ ശിഖാർ ധവാനെയും, മധ്യനിരയിലെ സ്റ്റാർ ബാറ്റ്സ്മാനായ ശ്രേയസ് അയ്യറേയും താൻ തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഗവാസ്കർ ഉൾപ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. അതേ സമയം സ്പിൻ ബോളിംഗ് ഓൾ റൗണ്ടറായ കൃണാൽ പാ‌ണ്ട്യക്കും, വാഷിങ്ടൺ സുന്ദറിനും ടീമിലിടം ലഭിച്ചു. മറ്റ് സർപ്രൈസ് മാറ്റങ്ങളൊന്നും കോഹ്ലിയെ നായകനാക്കിക്കൊണ്ടുള്ള ലോകകപ്പ് ടീമിൽ ഗവാസ്കർ കൊണ്ടു വന്നിട്ടില്ല.

ഗവാസ്കർ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ ലോകകപ്പ് സ്ക്വാഡ് ഇങ്ങനെ : രോഹിത് ശർമ്മ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ട്യ, കൃണാൽ പാണ്ട്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ (ഫിറ്റ്നസിന്റെ അടിസ്ഥാനത്തിൽ), ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഷർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ.