SHARE

ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകും പേസ് ബൗളർ ഹർഷൽ പട്ടേലെന്ന് ഇതിഹാസതാരം സുനിൽ ​ഗവാസ്കർ. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുമ്പോഴാണ് ​ഗവാസ്കർ ഹർഷലിനെ പുകഴ്ത്തിയത്.

ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയവരൊക്കെ തന്നെ ഉള്ളപ്പോഴും ഹർഷൽ ഇക്കുറി ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നാകും, ഹർഷലിനെപ്പോലെയൊരു താരം ടീമിലുണ്ടാകുക ഏതൊരു ക്യാപ്റ്റനെ സംബന്ധിച്ചും വളരെ നല്ലതാണ്, പവർപ്ലേയിലടക്കം വന്ന മികച്ച രീതിയിൽ പന്തെറിയാൻ ഹർഷലിനാകും, അതുകൊണ്ട് തന്നെ തീർച്ചയായും സ്ക്വാഡിലുണ്ടാകേണ്ട താരമാണ് ഹർഷൽ, ​ഗവാസ്കർ പറഞ്ഞു.

വിഖ്യാത ദക്ഷിണാഫ്രിക്കൻ താരം ​ഗ്രെയിം സ്മിത്തും ഹർഷലിനെ വാനോളം പുകഴ്ത്തി. ദക്ഷിണാഫ്രിയ്ക്കെതിരായ പരമ്പരയിൽ മിന്നുന്ന പ്രകടനമാണ് ഹർഷൽ നടത്തിയത്, അവസാന ഓവറുകളിൽ സ്ലോ ബോൾ ഉപയോ​ഗിച്ച് മികവ് പുലർത്താൻ ഹർഷലിനായി, സമ്മർദത്തെ വളരെ നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ് ഹർഷൽ, സ്മിത്ത് പറഞ്ഞു.