SHARE

ഒരുപിടി വമ്പൻ പേരുകൾ പരി​ഗണിച്ചശേഷം സ്കോട്ടിഷ് സൂപ്പർക്ലബ് കെൽറ്റിക്ക് സർപ്രൈസ് പരിശീലകനെ നിയമിച്ചു. ​ഗ്രീക്ക്-ഓസ്ട്രേലിയൻ പുരിശീലകനായ ആഞ്ചലോസ് പോസ്റ്റകോ​ഗ്ലുവിനെയാണ് കെൽറ്റിക്ക് നിയമിച്ചത്. ഒരു വർഷത്തെ കരാറിലാണ് പോസ്റ്റകോ​ഗ്ലുവിന്റെ നിയമനം.

ഫെബ്രുവരിയിൽ നീൽ ലെനൻ ക്ലബ് വിട്ടതോടെ വന്ന പരിശീലകഒഴിവാണ് കെൽറ്റിക്ക് ഇപ്പോൾ നികത്തിയത്. ഹോസെ മൗറീന്യോ, എഡ്ഡി ഹൗ, ലൂസിയൻ ഫാവ്റെ തുടങ്ങിയ സ്റ്റാർ പരിശീലകരുടേ പേരുകൾ ഒരുഘട്ടത്തിൽ കെൽറ്റിക്ക് പരി​ഗണിച്ചിരുന്നു. എന്നാലൊടുവിൽ 55-കാരനായ പോസ്റ്റകോ​ഗ്ലുവിനെ ഉറപ്പിക്കുകയായിരുന്നു.

ഓസ്ട്രേലിയൻ ക്ലബായ ബ്രിസ്ബേൻ റോർ, മെബൽൺ വിക്ടറി ജാപ്പനീസ് ക്ലബ് യോക്കോഹാമ മറീനോസ് തുടങ്ങിയവരുടെ പരിശീലകനായിരുന്നു പോസ്റ്റകോ​ഗ്ലു. ഇതിൽ റോർസിനും മറീനോസിനുമൊപ്പം ലീ​ഗ് കിരീടം നേടി. 2013 മുതൽ നാല് വർഷം ഓസ്ട്രേലിയ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു പോസ്റ്റകോ​ഗ്ലു. സോക്കറൂസ് 2015-ൽ ഏഷ്യ കപ്പ് കിരീടമുയർത്തിയത് ഈ പരിശീലകന്റെ മികവിലാണ്.

ഏറ്റവും മികച്ച ഓസ്ട്രേലിയൻ പരിശീലകരിലൊരാളയാണ് പോസ്റ്റകോ​ഗ്ലുവിനെ വിശേഷിപിപ്പിക്കുന്നത്. എന്നാൽ കെൽറ്റിക്കിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവളികളാണ്. പ്രത്യേകിച്ച് കഴിഞ്ഞ തവണ ലീ​ഗ് കിരീടമുയർത്തി റേഞ്ചേഴ്സ് കെൽറ്റിക്കിന്റെ ആധിപത്യമവസാനിപ്പിച്ച സാഹചര്യത്തിൽ.