SHARE

ഇന്ത്യൻ സൂപ്പർലീ​ഗിൽ ഇതിഹാസപദവി നേടിയ താരമാണ് സ്പാനിഷ് സ്ട്രൈക്കറായ കോറോ. മൂന്ന് സീസണുകൾ എഫ്.സി.​ഗോവയ്ക്കായി കളിച്ച താരം ലീ​ഗിലെ ഏറ്റവും മികച്ച ​ഗോൾവേട്ടക്കാരനാണ്. ഇക്കുറി ​ഗോവ കോറോയെ നിലനിർത്തേണ്ടന്ന് തീരുമാനിച്ചു. ഇതോടെ ഇതിഹാസപദവിയുമായി കോറോ സ്പെയിനിലേക്ക് മടങ്ങി.

​മറ്റൊരു സ്പാനിഷ് താരം ഇ​ഗോർ ആം​ഗുലോ എത്തിയതോടെ തന്നെ ​ഗോവയിൽ നിന്ന് കോറോയ്ക്ക് പുറത്തേക്ക് വഴിതെളിഞ്ഞിരുന്നു. എന്നാൽ താരത്തെ ഐ.എസ്.എല്ലിൽ തന്നെ പിടിച്ചുനിർത്താൻ ബെം​ഗളുരു എഫ്.സി ശ്രമം നടത്തിയിരുന്നു. ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബെം​ഗളുരു ​കോറോയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പരസ്പരം ധാരണയിലെത്താൻ കഴിഞ്ഞില്ല.

2017 മുതൽ ​ഗോവയിൽ കളിച്ച താരമാണ് കോറോ. ഐ.എസ്.എല്ലും സൂപ്പർകപ്പുമൊക്കെയായി ആകെ 64 മത്സരങ്ങളിൽ നിന്ന് 55 ​ഗോളുകളാണ് കോറോ നേടിയത്. ഇക്കുറി ​ഗോവ വിട്ട താരം സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ ബലേറെസിലേക്ക് കൂടുമാറി.