SHARE

ഈ വർഷത്തെ സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ചിത്രം വ്യക്തമായി‌. ഇന്നലെ ഐലീഗ് മത്സരങ്ങൾ അവസാനിച്ചതോടെയാണ് യോഗ്യതാ മത്സരങ്ങളുടെ മുഴുവൻ മത്സരക്രമവും വ്യക്തമായത്. യോഗ്യതാ റൗണ്ടിൽ നാല് മത്സരങ്ങളാണുള്ളത്. മാർച്ച് 15, 16 തീയതികളിൽ നടക്കുന്ന ഈ മത്സരങ്ങൾക്ക് ശേഷം മാർച്ച് 29 നാകും അവസാന റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക.

ഐലീഗിലെ ഇന്ത്യൻ യുവനിരയായ ഇന്ത്യൻ ആരോസാണ് യോഗ്യതാ മത്സരത്തിൽ കേരളാ‌ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മാർച്ച് പതിനഞ്ചാം തീയതി രാത്രി 8.30 നാണ് മത്സരത്തിന്റെ കിക്കോഫ്. പിറ്റേ ദിവസം വൈകിട്ട് 5 മണിക്ക് ഗോകുലം കേരളയും യോഗ്യതാ മത്സരത്തിനിറങ്ങും‌. ഡെൽഹി ഡൈനാമോസിനെയാണ് അവർ നേരിടുക.

മാർച്ച് 15 ന് നടക്കുന്ന ആദ്യ യോഗ്യതാ മത്സരത്തിൽ പൂനെ സിറ്റിയും, മിനർവ്വ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സി, ഐസ്വാൾ എഫ് സി യെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം നടക്കുക.