SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ചെൽസിയുടെ പ്രതിരോധ താരം ആന്ദ്രേസ് ക്രിസ്റ്റ്യൻസൻ ക്ലബ് വിടാനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ. ചെൽസിയിൽ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് ഡെന്മാർക്ക് താരമായ ക്രിസ്റ്റ്യെൻസൻ ക്ലബ് വിടാനൊരുങ്ങുന്നത്.

ചെൽസിയുടെ ഭാവി ക്യാപ്റ്റനെന്ന് വരെ ഒരു ഘട്ടത്തിൽ വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ക്രിസ്റ്റ്യൻസെൻ. കഴിഞ്ഞ സീസണുകൾ ചെൽസി പ്രതിരോധ നിരയിൽ സ്ഥിരസാന്നിധ്യവുമായിരുന്നു ഈ യുവതാരം. എന്നാൽ മൗറീഷ്യോ സാരി പരിശീലകനായി എത്തിയതോടെ ക്രിസ്റ്റ്യൻസന് സ്ഥാനം നഷ്ടമായി. സെന്റർ ബാക്കുകളായി ഡേവിഡ് ലൂയിസും അന്റോണിയോ റൂഡി​ഗറും സ്ഥിരസാന്നിധ്യമായതോടെ പകരക്കാരുടെ ബെഞ്ചിലാണ് ഡാനിഷ് താരത്തിന്റെ സ്ഥാനം

ഈ സാഹചര്യത്തിൽ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്രിസ്റ്റ്യൻസൻ ചെൽസി വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യൻസന്റെ പിതാവ് തന്നെയാണ് ഇത്തരം സൂചന നൽകിയത്. ദേശീയ ടീമിൽ സ്ഥിരസാന്നിധ്യം കൂടിയായ ക്രിസ്റ്റ്യൻസന് കൂടുതൽ അവസരങ്ങൾ ക്ലബിൽ വേണമെന്നാണ് പിതാവിന്റെ നിലപാട്