SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും പിന്നിലുള്ള ചെന്നൈയിന്‍ എഫ്സിക്കു മറ്റൊരു തിരിച്ചടി കൂടി. സ്പാനിഷ് പ്രതിരോധ താരമായ ഇനിഗോ കാള്‍ഡ്രോണാണ് ടീമുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് കരാര്‍ റദ്ദാക്കുന്നതെന്നാണ് സൂചന.

മുപ്പത്തിയേഴുകാരനായ ഇനിഗോ കഴിഞ്ഞതവണ ചെന്നൈയിന്‍ കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന. എന്നാല്‍ ഇക്കുറി ടീം അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെയാണ് ക്ലബ് വിടാന്‍ കാള്‍ഡ്രോണ്‍ തീരുമാനിച്ചത്. ടീമിന്റെ മോശം പ്രകടനത്തിലും താരം മികച്ചു നിന്നിരുന്നു.

ഇംഗ്ലീഷ്‌ക്ല ബായ ബ്രൈറ്റണില്‍ ആറു വര്‍ഷത്തോളം റൈറ്റ് ബാക്കായിരുന്നു കാല്‍ഡറോണ്‍. ഐഎസ്എല്ലില്‍ ഇതുവരെ 32 മത്സരങ്ങള്‍ കളിച്ച കാള്‍ഡ്രോണ്‍ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഇത്തവണ സൂപ്പര്‍കപ്പിന് മുമ്പ് കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ചെന്നൈ മുതിര്‍ന്നേക്കും.