SHARE

പത്ത് വർഷത്തിന് ശേഷം സൂപ്പർ താരം ആരോൺ റാംസി ഇം​ഗ്ലീഷ് ക്ലബ് ആഴ്സനൽ വിടാനൊരുങ്ങുന്നു. അടുത്ത വർഷം ജൂണിൽ റാംസിയുടെ കരാർ അവസാനിക്കും. തുടർന്ന് കരാർ പുതുക്കാൻ തയ്യാറല്ലെന്ന് ക്ലബ് വ്യക്തമാക്കിയതോടെയാണ് ഈ സീസൺ അവസാനത്തോെടെ ആഴ്സനൽ വിടാൻ റാംസി ആലോചിക്കുന്നത്.

നാല് വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള വാ​ഗ്ദാനം നേരത്തെ റാംസിക്ക് മുന്നിൽ ക്ലബ് വെച്ചിരുന്നു. എന്നാൽ അന്തിമ കരാർ തയ്യാറാക്കുന്നതിന് മുമ്പായി വാ​ഗ്ദാനം പിൻവലിക്കുകയാണെന്ന് ക്ലബ് അറിയിച്ചു. ഇതിന് കാരണമെന്തെന്ന് ക്ലബും റാംസിയും വ്യക്താമാക്കിയിട്ടില്ല. ഇതിനിടെ ജനുവരയിൽ ട്രാന്സ്ഫർ ജാലകം തുറക്കുമ്പോൾ റാംസിയെ മറ്റേതെങ്കിലും ക്ലബിന് കൈമാറാനും സാധ്യതയുണ്ട്. ഇം​ഗ്ലീഷ് ക്ലബ് തന്നെയായ ചെൽസിയും ഇറ്റാലിയൻ ക്ലബുകളും വെയിൽസ് താരമായ റാംസിയിൽ താൽപര്യം കാണിച്ചിട്ടുണ്ട്.

2008-ലാണ് കാർഡിഫ് സിറ്റിയിൽ നിന്ന് ആഴ്സൻ വെം​ഗർ റാംസിയെ ആഴ്സനലിലെത്തിച്ചത്. ആഴ്സനലിനായി മുന്നൂറിലേറെ മത്സരങ്ങൾ റാംസി കളിച്ചിട്ടുണ്ട്. 2014,15,17 വർഷങ്ങളിൽ ആഴ്സനലിനൊപ്പം എഫ്.എ കപ്പ് റാംസി സ്വന്തമാക്കയിട്ടുണ്ട്. ഇതിൽ രണ്ട് തവണയും ഫൈനലിലെ വിജയ​ഗോൾ റാംസിയുടെ വകയായിരുന്നു.