SHARE

വിഖ്യാത അർജന്റൈൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ ഒപ്പം കൂട്ടാൻ ഫ്രഞ്ച് ക്ലബ് ഒജിസി നിസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് സൂപ്പർ ക്ലബ് തന്നെയായ പിഎസ്ജിയോട് വിടപറഞ്ഞശേഷം പുതിയ ക്ലബിനായുള്ള പോച്ചെറ്റീനോയുടെ കാത്തിരിപ്പ് തുടരുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ.

ഫ്രഞ്ച് ലീ​ഗിൽ നിരാശപ്പെടുത്തുന്ന തുടക്കാമാണ് നിസിന്റേത്. ഇതുവരെ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണവർക്ക് വിജയിക്കാനായത്. ഈ സാഹചര്യത്തിൽ ക്ലബ് പരിശീലകനായ ലൂസിയൻ ഫാവ്റെയെ പുറത്താക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഫാവ്റെയ്ക്ക് പകരക്കാരനായ പോച്ചെറ്റീനോയ കൊണ്ടുവരാനാകുമോയെന്നാണ് നിസ് ഇപ്പോൾ പരിശോധിക്കുന്നതെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. പോച്ചെറ്റീനോ ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ ക്ലബ് തയ്യാറാണാെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തന്നെ തിരിച്ചുപോക്കിനാണ് ടോട്ടനം മുൻ പരിശീലകൻ കൂടിയാണ് പോച്ചെറ്റീനോ ഉന്നമിടുന്നതെന്നും സൂചനയുണ്ട്. നേരത്തെ തോമസ് ടുഷേലിനെ ചെൽസി പുറത്താക്കിയപ്പോൾ പകരം പോച്ചെറ്റീനോയുടെ പേരും ചർച്ചകളിൽ ഉയർന്നിരുന്നു. എന്നാൽ ചെൽസി ​ഗ്രഹാം പോട്ടറിനെ ബ്രൈട്ടനിൽ നിന്ന് റാഞ്ചുകയായിരുന്നു.