SHARE

പ്രായം മുപ്പത്തിയേഴ് പിന്നിട്ടെങ്കിലും ഫീൽഡിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബ്രണ്ടൻ മക്കല്ലം. ഈ വർഷത്തെ ബിഗ് ബാഷ് ലീഗിൽ പലതവണ ‌ഗംഭീര ഫീൽഡിംഗ് പ്രകടനങ്ങളിലൂടെ വാർത്തയായ മക്കല്ലം, ഇപ്പോളിതാ ഒരിക്കൽക്കൂടി മാസ്മരിക ഫീൽഡിംഗ് പ്രകടനം കാഴ്ച വെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സിഡ്നി സിക്സേഴ്സിനെതിരെ നടന്ന ബിഗ്ബാഷ് ലീഗ് മത്സരത്തിലായിരുന്നു മക്കല്ലത്തിന്റെ കിടിലൻ ഫീൽഡിംഗ് പ്രകടനം.

-Advertisement-

സിഡ്നി സിക്സേഴ്സ് ഇന്നിംഗ്സിന്റെ പതിനേഴാം ഓവറിലായിരുന്നു സംഭവം. ബ്രിസ്ബെയിൻ സ്പിന്നർ മുജീബ് റഹ്മാനെറിഞ്ഞ ഓവറിലെ അഞ്ചാം പന്ത്, സിഡ്നി ബാറ്റ്സ്മാൻ ജെയിംസ് വിൻസ് ലോംഗ് ഓണിലേക്ക് അടിച്ചു. പറന്നുയർന്ന പന്ത് സിക്സറാകുമെന്ന് കരുതിയെങ്കിലും, വിട്ട് കൊടുക്കാൻ അവിടെ ഫീൽഡ് ചെയ്തിരുന്ന മക്കല്ലം തയ്യാറല്ലായിരുന്നു‌. പന്ത് പിടിച്ചെടുത്ത് ഉള്ളിലേക്കെറിഞ്ഞ മക്കല്ലം, പിന്നീട് പന്ത് വീണ്ടും ബൗണ്ടറിയിലേക്കെത്തുമെന്ന് മനസിലായപ്പോൾ കിടന്ന സ്ഥലത്ത് നിന്ന് ചാടി ഉള്ളിലേക്ക് തട്ടിയിടുകയായിരുന്നു. അങ്ങനെ സിഡ്നിയുടെ ഉറച്ച സിക്സറാണ് മക്കല്ലത്തിന്റെ മിന്നും ഫീൽഡിംഗ് പ്രകടനം തടഞ്ഞത്.