SHARE

വനിതാ ടി20 ചലഞ്ച് മത്സരത്തില്‍ സൂപ്പര്‍ നോവാസിനതിരെ മികച്ച സ്‌കോര്‍ നേടി ട്രെയില്‍ബ്ലെയ്‌സേഴ്‌സ്. സ്മൃതി മന്ദാന തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ട്രെയില്‍ബ്ലെയ്‌സേഴ്‌സ് 20 ഓവറില്‍ 140-5 റണ്‍സ് നേടി.  67 പന്ത് നേരിട്ട് 90 റൺസെടുത്ത സ്മൃതി മന്ദാന അവസാന ഓവറിലാണ് പുറത്തായത്.

ജയ്പൂരിലെ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ നോവാസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ സൂസി ബെയ്റ്റ്‌സിനെ ട്രെയില്‍ബ്ലെയ്‌സേഴ്‌സിന് പെട്ടെന്ന് നഷ്ടമായി. എന്നാല്‍ സ്മൃതി മന്ദാന ഹര്‍ലീന്‍ ദിയൂലിനെ കൂട്ടുപിടിച്ച് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. 36 റണ്‍സാണ് ദിയൂല്‍ നേടിയത്. സൂപ്പര്‍ നോവാസിന് വേണ്ടി രാധാ യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.