SHARE

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫീൽഡർ ആരാണെന്ന ചോദ്യത്തിന് രവീന്ദ്ര ജഡേജയുടെ പേരായിരിക്കും ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും ഉത്തരം നൽകുക. ക്രിക്കറ്റിലെത്തിയ കാലം മുതൽ ജഡേജ ഫീൽഡിൽ കാണിക്കുന്ന അസാമാന്യ പ്രകടനമാണ് ഇതിന് കാരണം. ജഡേജ ഫീൽഡിൽ പിഴവുകൾ വരുത്തുന്നത് വളരെ അപൂർവ്വമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഫീൽഡർ ആരെന്ന ചോദ്യത്തിന് ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീൽഡറെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സിന് മറ്റൊരു ഉത്തരമാണ് പറയാനുള്ളത്.

നിലവിൽ ഇന്ത്യൻ ടീമിന് പുറത്ത് നിൽക്കുന്ന സുരേഷ് റെയ്നയാണ് ഇന്ത്യയിൽ റോഡ്സിന്റെ ഫേവറിറ്റ് ഫീൽഡർ. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻഎക്സ്പ്രസിനോട് സംസാരിക്കവെയാണ് റെയ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപതിലും ഒന്നാന്തരം ഫീൽഡർമാരാണെന്നും ഇതിനൊപ്പം റോഡ്സ് അഭിപ്രായപ്പെടുന്നു. ഇങ്ങനെയെങ്കിലും റെയ്ന തന്നെയാണ് ഇന്ത്യക്കാരിൽ റോഡ്സിന്റെ പ്രിയപ്പെട്ട ഫീൽഡർ. ഇന്ത്യയിൽ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാണ് റെയ്നയെന്നും സംസാരത്തിനിടെ റോഡ്സ് കൂട്ടിച്ചേർത്തു.