SHARE

ജനുവരിയിൽ നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിന് ഫലിപ്പീൻസുമുണ്ട്. ആദ്യമായാണ് ഫിലിപ്പീൻസ് ഏഷ്യാ കപ്പ് കളിക്കാൻ വരുന്നത്. എന്നാൽ ആദ്യ അവസരമായതുകൊണ്ട് വെറുതെ വന്നുകണ്ട് പോകാനല്ല അവർ എത്തുന്നത്. സകല തയ്യാറെടുപ്പുകളോടെയുമാണ് അവർ വരുന്നത്. അതിന്റെ ഉദാഹരണമാണ് അവരുടെ പുതിയ പരിശീലകൻ

ഇം​ഗ്ലണ്ട് ദേശീയ ടീമിനെ ലോകകപ്പിൽ പരിശീലിപ്പിച്ചിട്ടുള്ള സ്വെൻ ​ഗ്വരാൻ എറിക്സനാണ് ഫിലിപ്പീൻസിന്റെ പുതിയ കോച്ച്. ആറ് മാസത്തേക്കാണ് എറിക്സൻ ഫിലിപ്പീൻസുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ ഏഷ്യൻ ടീം തന്നെയായ ഇറാഖും, ആഫ്രിക്കൻ ടീം കാമറൂണും എറിക്സനെ പരിശീലകനാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് വിജയിച്ചില്ല.

ഇറ്റാലിയൻ ക്ലബായ റോമ, ലാസിയോ, ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയവയുടെ പരിശീലകനായിരുന്നു സ്വീഡൻ സ്വദേശിയായ എറിക്സൻ. 2006 ലോകകപ്പിൽ ഇം​ഗ്ലണ്ടിനേയും, 2010 ലോകകപ്പിൽ ഐവറി കോസ്റ്റിനേയും എറിക്സൻ പരിശീലീപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിൽ ദക്ഷിണ കൊറിയ കളിക്കുന്ന ​ഗ്രൂപ്പിലാണ് ഫിലിപ്പീൻസും