SHARE

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സ്വീഡിഷ് താരം അലക്സാണ്ടർ ഐസക്കിന് പിന്നാലെ സൂപ്പർക്ലബ് റയൽ മഡ്രിഡും. സ്പാനിഷ് പത്രമാണ് ഡിയാരിയോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂറോ കപ്പ് ​ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സ്പെയിൻ, സ്ലോവാക്യ, പോളണ്ട് എന്നീ ടീമുകൾക്കെതിരെ തകർപ്പൻ പ്രകടനമാണ് ഐസക്ക് നടത്തിയത്. സ്പെയിനും സ്ലോവാക്യക്കുമെതിരെ ഐസക്ക് നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും ​ഗോളിനടുത്തുവരെയെത്തിയതാണ്. പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ ഒരു ​ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ മുന്നേറ്റതാരം.

യൂറോയിനെ പ്രകടനത്തോടെ തന്നെ ഐസക്കിനെ പല ക്ലബുകളും നോട്ടമിട്ടു. റയലാണ് ഏറ്റവുമൊടുവിൽ ഈ താരത്തിൽ കണ്ണെറിഞ്ഞിരിക്കുന്നത്. സ്പാനിഷ് ക്ലബ് തന്നെയായ റയൽ സോസിദദിന്റെ കളിക്കാരനാണ് ഐസക്ക്.

2019-ൽ സോസിദദിലെത്തിയ ഐസക്കിന് ക്ലബുമായി 2024 വരെ കരാറുണ്ട്. എന്നാൽ ഇക്കുറി ഐസക്ക് ക്ലബ് വിടാൻ തയ്യാറാണോയെന്ന് താരത്തിന്റെ ഏജൻസിയോട് റയൽ അന്വേഷിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം 70 ദശലക്ഷം യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി സോസിദദ് നിശ്ചയിച്ചിരിക്കുന്നതതെന്നാണ് റിപ്പോർട്ടുകൾ. ഭാവി താരമെന്ന നിലയിൽ ഐസക്കിനെ സൈൻ ചെയ്യാനാണ് റയലിന്റെ ഉദ്ദേശമെങ്കിൽ ഈ റിലീസ് ക്ലോസ് ക്ലബിന് നിസാര തുകയാണ്.

മുമ്പ് സോസിദദിൽ ഒപ്പം കളിച്ച മാർട്ടിൻ ഒഡേ​ഗാർഡിന്റെ സാന്നിധ്യം ഐസക്കിനെ റയലിലേക്ക് അടുപ്പിക്കുമെന്നാണ് ക്ലബിന്റെ കണക്കുകൂട്ടൽ. മുമ്പ് റയലിൽ നിന്ന് സോസിദദിൽ ഒഡേ​ഗാർഡ് ലോണിൽ കളിച്ച കാലത്ത്, അടുത്ത സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്.