SHARE

ക്രിക്കറ്റ് മൈതാനത്ത് പലതരത്തിലുള്ള തമാശകളും അബദ്ധങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വനിതാ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ വിക്കറ്റ് കീപ്പര്‍ എമ്മ ഇന്‍ഗ്ലിസിന് പറ്റിയ പോലത്തെ ഒരു അബദ്ധം ഇതാദ്യമായിരിക്കും ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്.

അവസാനത്തെ പന്തില്‍ സിഡ്‌നി സിക്‌സേഴ്‌സിന് ജയിക്കാന്‍ വേണ്ടത് 3 റണ്‍സ്. മെല്‍ബണിന്റെ സാറ അലെയ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്യുകയായിരുന്ന അമി സാറ്റര്‍വൈറ്റിനെ ഫൈന്‍ ലെഗിലേക്ക് പതുക്കെ തള്ളിവിടാനേ കഴിഞ്ഞുള്ളൂ.  സിഡ്‌നി താരങ്ങള്‍ റണ്ണിനായി ഓടുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡര്‍ എറിഞ്ഞ് കൊടുത്ത പന്ത് കയ്യിലെടുത്തതിന് ശേഷം സ്റ്റമ്പ് ചെയ്യാതെ വിക്കറ്റ് കീപ്പര്‍ എമ്മ കളി ജയിച്ച ആഹ്ലാദത്തില്‍ തുള്ളിച്ചാടുകയായിരുന്നു.

ഈ നേരം കൊണ്ട് രണ്ട് റണ്‍ ഓടിയെടുത്ത സിഡ്‌നി താരങ്ങള്‍ മത്സരം ടൈ ആക്കുകയും ചെയ്തു. ഇത് മനസ്സിലായപ്പോള്‍ തലയില്‍ കയ്യ് വെച്ച് നില്‍ക്കാനായിരുന്നു മെല്‍ബണ്‍ താരങ്ങളുടെ വിധി.

Crazy finish forces Super Over

😳 > INSANE! It doesn't get much crazier than this!Incredibly intelligent cricket from Sarah Aley on the final ball of our innings forces a SUPER OVER against the Melbourne Renegades 🙈#smashemsixers

Posted by Sydney Sixers on 2 ಜನವರಿ 2018