SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പർ ലീഗ് മത്സരങ്ങളിൽ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ മുംബൈയെ നയിക്കും. മുംബൈയുടെ നായകനായ അജിങ്ക്യ രഹാനെയ്ക്ക് പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ ഇനി കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അയ്യറിനെ നായകനാക്കിക്കൊണ്ടുള്ള മുംബൈയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. തുടയ്ക്കേറ്റ പരിക്കാണ്‌ രഹാനെയെ ടീമിൽ നിന്ന് പുറത്താക്കിയത്.

അതേ സമയം തകർപ്പൻ ടീമിനെയാണ് മുംബൈ മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പർ ലീഗിൽ അണിനിരത്തുന്നത്. അയ്യർക്ക് പുറമേ സൂപ്പർ താരങ്ങളായ പൃഥ്വി ഷാ, സിദ്ധേഷ് ലഡ്ഡ്, ജയ് ബിസ്റ്റ്, സൂര്യകുമാർ യാദവ്, ആദിത്യ താരെ എന്നിവരേയും മുംബൈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധവാൽ കുൽക്കർണി, ഷർദുൽ താക്കൂറാണ് എന്നിവരാണ് ടീമിന്റെ ബോളിംഗ് നിര കൈകാര്യം ചെയ്യുക. നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കർണാടകയെയാണ് മുംബൈ നേരിടുക.