SHARE

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ. ഐ.പി.എല്ലിൽ ശ്രദ്ധേയപ്രകടനം നടത്തിയ പേസർ ടി. നടരാജനെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ബാക്ക്അപ് താരമായാണ് നടരാജൻ ടീമിലെത്തുന്നത്.

ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്സ ഹൈദരാബാദിനായി നടത്തിയ തീപ്പൊരി പ്രകടനത്തോടെയാണ് ഇടങ്കൈയൻ പേസറായ നടരാജൻ ശ്രദ്ധനേടിയത്. ഇതോടെ താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടി20 ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനിടെ ഏകദിന ടീമിലുൾപ്പെട്ട നവ്ദീപ് സെയ്നിക്ക് പുറം വേദയുണ്ടായതിനെത്തുടർന്നാണ്, നടരാജനെ ബാക്ക് അപ്പായി ഉൾപ്പെടുത്തിയത്.

നാളെയാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതിന് സിഡ്നിയിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് ഏകദിനപരമ്പരയിലുള്ളത്.