SHARE

ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗിനെ തങ്ങളുടെ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് ടി10 ലീഗ് ടീം മറാത്ത അറേബ്യൻസ്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ടി10 ലീഗിന്റെ പ്രഥമ എഡിഷനിൽ മറാത്ത അറേബ്യൻസിന്റെ നായകനായിരുന്നു മുപ്പത്തിയൊൻപതുകാരനായ സേവാഗ്. പാക് ഇതിഹാസ താരം വസീം അക്രമാണ് മറാത്ത അറേബ്യൻസ് ടീമിന്റെ മെന്റർ.

കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന മറാത്ത, ടീം പൊളിച്ച് പണിയുന്നതിന്റെ ഭാഗമായാണ് സേവാഗിനെ ബാറ്റിംഗ് പരിശീലകനാക്കുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനെയും അവർ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ട് മത്സരങ്ങളിലായിരുന്നു സേവാഗ് മറാത്ത അറേബ്യൻസിനെ നയിച്ചത്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രം ബാറ്റിംഗിനിറങ്ങിയ താരം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തിരുന്നു.