SHARE

2020 ൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഇന്നാണ് ഐസിസി പുറത്ത് വിട്ടത്. ഫിക്സ്ചറിൽആരാധകർക്ക് ഏറ്റവുമധികം നിരാശ നൽകുന്നത് തങ്ങൾ ഏറെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടം ഇത്തവണ‌ ഗ്രൂപ്പ് സ്റ്റേജിൽ ഉണ്ടാകില്ലെന്നതാണ്. 2011 ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഒരു ഐസിസി ‌ടൂർണമെന്റിന്റെ ഗ്രൂപ്പ്‌ഘട്ടത്തിൽ ഒരുമിച്ച് വരാത്തത്.

അടുത്ത ടി20 ലോകകപ്പിന്റെ ഗ്രൂപ്പ്‌ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ് കളിക്കുന്നത് എന്നതിനാലാണ് ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ സംഭവിക്കാത്തത്. നിലവിൽ പാകിസ്ഥാനാണ് ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമത്, ഇന്ത്യയാവട്ടെ രണ്ടാം സ്ഥാനത്തും. റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളായത് കൊണ്ടു തന്നെ ഇരു ടീമുകളേയും ഒരു ഗ്രൂപ്പിലിടുക സാധ്യമല്ല. ഇത് കൊണ്ട് തന്നെ ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത ഗ്രൂപ്പുകളിലാവുകയായിരുന്നു‌.

ഗ്രൂപ്പുകൾ ഇങ്ങനെയാണ്,

ഗ്രൂപ്പ് എ – പാകിസ്ഥാൻ, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ക്വാളിഫയർ 1, ക്വാളിഫയർ 2.

ഗ്രൂപ്പ് ബി – ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ക്വാളിഫയർ 3, ക്വാളിഫയർ 4.