SHARE

അന്താരാഷ്ട്ര ടി20 യിലെ ഏറ്റവും ഉയർന്ന ജയം (റണ്ണടിസ്ഥാനത്തിൽ) സ്വന്തമാക്കി റൊമാനിയൻ ദേശീയ ടീം. തുർക്കിക്കെതിരെ നടന്ന മത്സരത്തിൽ 173 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയാണ് ടി20 യിലെ തകർപ്പൻ റെക്കോർഡ് റൊമാനിയ തങ്ങളുടെ പേരിലാക്കിയത്. 12 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്ക സ്വന്തമാക്കിയ റെക്കോർഡാണ് ഇപ്പോൾ റൊമാനിയ മറികടന്നിരിക്കുന്നത്‌.

2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിൽ ശ്രീലങ്ക, കെനിയക്കെതിരെ നേടിയ 172 റൺസിന്റെ ജയമായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ്‌. റൊമാനിയ കപ്പിൽ തുർക്കിക്കെതിരെ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത റൊമാനിയ 20 ഓവറിൽ 226/6 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയതിന് ശേഷം എതിരാളികളെ ചെറിയ സ്കോറിൽ പുറത്താക്കിയായിരുന്നു റെക്കോർഡ് ബുക്കിലേക്ക് കുതിച്ചെത്തിയത്.

അതേ സമയം ഇന്ത്യൻ വംശജനും, സോഫ്റ്റ്‌വെയർ എഞ്ചിനീയറും കൂടിയായ ശിവകുമാർ പെരിയാൾവറായിരുന്നു റെക്കോർഡ് വിജയത്തിലേക്ക് റൊമാനിയയെ നയിച്ചതിന് പിന്നിലെ പ്രധാന താരങ്ങളിലൊരാൾ. റൊമാനിയ റെക്കോർഡ് വിജയം സ്വന്തമാക്കിയ മത്സരത്തിൽ 40 പന്തിൽ നിന്ന് 105 റൺസാണ് ശിവകുമാർ അടിച്ച് കൂട്ടിയത്. തമിഴ്നാടിലെ ശിവകാശി സ്വദേശിയായ ശിവകുമാർ പെരിയാൾവർ, റൊമാനിയൻ ഇന്നിംഗ്സിന്റെ അവസാന ഓവറിലായിരുന്നു ശതകം തികച്ചത്.

Continental Cricket Cup

Day 1

Cricket Romania ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 29, 2019