SHARE

ഈ വർഷം ജൂണിൽ നടക്കേണ്ടിയിരുന്ന തമിഴ്നാട് പ്രീമിയർ ലീഗിന്റെ അഞ്ചാം സീസൺ വീണ്ടും നീട്ടി വെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കൂടുതലായതിനാലാണ് രണ്ടാം തവണയും ടൂർണമെന്റ് മാറ്റാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. മാറ്റി വെച്ച ടൂർണമെന്റ് നവംബറിലോ, അടുത്ത വർഷം മാർച്ചിലോ നടക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌‌.

ജൂണിൽ നടക്കില്ലെന്ന് ഉറപ്പായിരുന്ന തമിഴ്നാട് പ്രീമിയർ ലീഗ് നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് മാറ്റാനായിരുന്നു ആദ്യം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി വർധിച്ചു വരുന്ന സാഹചര്യത്തിൽ വീണ്ടും ടൂർണമെന്റ് നീട്ടാൻ‌അവർ തീരുമാനിക്കുകയായിരുന്നു.

-Advertisement-

അതേ സമയം ഇന്ത്യയിലെ ഏറ്റവും മികച്ച അഭ്യന്തര ടി20 ടൂർണമെന്റുകളിലൊന്നാണ് തമിഴ്നാട് പ്രീമിയർ ലീഗ്. വരുൺ ചക്രവർത്തിയേയും, ആർ സായി കിഷോറിനേയും പോലുള്ള യുവ പ്രതിഭകൾ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ്നാട് പ്രീമിയർ ലീഗിലൂടെയാണ്.