SHARE

പാകിസ്ഥാനെതിരെ ഈ മാസം 24 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത സൂപ്പർ താരം തമീംഇഖ്ബാൽ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. നേരത്തെ ഇന്ത്യയ്ക്കെതിരെ നടന്ന ടി20 പരമ്പരയിൽ കളിച്ച് തമീം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ തമീം ഈ പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു.

സീനിയർ പേസർ റൂബൽ ഹുസൈനും ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതേ സമയം ഇരുപതുകാരൻ ഒഏസർ മഹ്മുദാണ് ടീമിലെ ഏകപുതുമുഖം. പാകിസ്ഥാനിൽ മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റുകളും, ഒരു ഏകദിനവുമാണ് ബംഗ്ലാദേശ് കളിക്കുക. ഈ മാസം ഇരുപത്തിനാലാം തീയതി ടി20 മത്സരത്തോടെയാണ് ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനം ആരംഭിക്കുന്നത്.