SHARE

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തമിഴ്നാടിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് തമിഴ്നാട്. തുടക്കം തകർന്ന ശേഷമായിരുന്നു തമിഴ്നാടിന്റെ തിരിച്ചുവരവ്.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്നാടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിം​ഗ്സിലെ രണ്ടാം ബോളിൽ തന്നെ അഭിനവ് മുകുന്ദിന് സന്ദീപ് വാര്യർ പുറത്താക്കി. പിന്നാലെ കൃത്യം ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലായിരുന്നു അവർ. തുടർന്ന് ക്യാപ്റ്റൻ ബാബാ ഇന്ദ്രജിത്തും ഷാരുഖ് ഖാനും ചേർന്നാണ് ടീമിനെ മുന്നോട്ടു നയിച്ചത്.

ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 100 പിന്നിട്ട് അധികം വൈകാതെ 87 റൺസെടുത്ത ഇന്ദ്രജിത്ത് പുറത്തായി. നിലവിൽ 81 റൺസോടെ ഷാറുഖും 25 റൺസോടെ, എം. മുഹമ്മദുമാണ് ക്രീസിൽ. കേരളത്തിനായി സന്ദീപ് മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റെടുത്തു.