SHARE

അത്‌ലറ്റികോ മഡ്രിഡ് യൂത്ത് ടീം പരിശീലകന്‍ കാര്‍ലോസ് സാന്റമറിനാ ഇനി ജംഷഡ്പൂര്‍ ക്യാമ്പില്‍. ടാറ്റാ ഫുട്‌ബോള്‍ അക്കാദമി പരിശീലകനായാണ് കാര്‍ലോസ് ചുമതലയേറ്റെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ജംഷഡ്പൂര്‍ എഫ് സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജംഷഡ്പൂര്‍ എഫ് സിയുമായി അത്‌ലറ്റികോ മഡ്രിഡ് സഹകരിച്ച് വരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ജംഷഡ്പൂര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണ്ടര്‍ 12, 13, 14, 15 കാറ്റഗറികളിലുള്ള ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് കാര്‍ലോസ് ടാറ്റാ അക്കാദമിയിലെത്തുന്നത്. പുതിയ ദൗത്യം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കാര്‍ലോസ് വ്യക്തമാക്കി.