SHARE

ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ യൂത്ത് കപ്പില്‍ ഇന്ത്യന്‍ ടീമിന് നേട്ടം. അമേരിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ടീമുകളെ തോൽപ്പിച്ച് ഇന്ത്യ ഏഴാം സ്ഥാനം നേടി. കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റൊഡ്രിഗ്വസിനെ നേരില്‍ കാണാനും ബയേണ്‍ മ്യൂണിക്കും സ്റ്റട്ട്ഗര്‍ട്ടും തമ്മില്‍ നടന്ന ബുണ്ടസ് ലിഗ മത്സരം ആസ്വദിക്കാനും യൂത്ത് കപ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

ഡല്‍ഹി, മുംബൈ, ബെംഗളുരു, ചെന്നൈ, കൊല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 200 ഓളം സ്‌കൂളുകളാണ് ഇന്ത്യയില്‍ നടന്ന യൂത്ത് കപ്പില്‍ പങ്കെടുത്തത്. അതില്‍ മുംബൈയില്‍ ക്യാംപിയോണ്‍ സ്‌കൂളിനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ ആര്‍മ്മി പബ്ലിക് സ്‌കൂളാണ് ലോക യൂത്ത് കപ്പിന് യോഗ്യത നേടിയത്. ബയേണില്‍ നിന്ന് ഏഴാം സ്ഥാനം നേടിയെന്ന് മാത്രമല്ല, ബയണ്‍ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ അവിടുത്തെ യൂത്ത് കോച്ചുമാരുടെ കീഴില്‍ പരിശീലനം നടത്താനും കുട്ടിത്താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.