SHARE

വിദേശ രാജ്യങ്ങളിൽ കളിക്കുമ്പോളുള്ള ഇന്ത്യൻ താരങ്ങളുടെ ദിവസ അലവൻസ് ഇരട്ടിയാക്കാനൊരുങ്ങി കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. നിലവിൽ വിദേശ പര്യടനങ്ങളിൽ കളിക്കുമ്പോൾ ഒരിന്ത്യൻ താരത്തിന് ദിവസ അലവൻസായി ലഭിക്കുന്നത് 8899 രൂപയാണ്. ഇതാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. വർധനവ് നിലവിൽ വരുന്നതോടെ ഈ തുക 17,799 രൂപയിലേക്ക് ഉയരും.

അതേ സമയം സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഇപ്പോൾ നൽകുന്ന ദിവസ അലവൻസ് തന്നെയാകും തുടർന്നും താരങ്ങൾക്ക് ലഭിക്കുക. മുംബൈ മിററാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിദേശ പര്യടനങ്ങളിൽ കളിക്കുമ്പോളുള്ള ചിലവിൽ വലിയ വർധനവ് വന്ന് കഴിഞ്ഞതായും യാത്ര സൗകര്യം, താമസ സൗകര്യം, വസ്ത്രം അലക്കുന്നതിനുള്ള ചിലവുകൾ എന്നിവ വർധിച്ചെന്നും കമ്മറ്റിഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് വ്യക്തമാക്കുന്നു.

നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കളിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അടുത്ത വർഷം മുതലാകും വിദേശ പരമ്പരകളിലെ വർധിപ്പിച്ച ദിവസ അലവൻസ് ലഭിച്ച് തുടങ്ങുക. അടുത്ത വർഷമാദ്യം നടക്കുന്ന ന്യൂസിലൻഡ് പര്യടനമാണ് ഇന്ത്യയുടെ അടുത്ത വിദേശ പരീക്ഷ എന്നതിനാലാണിത്.