SHARE

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം മഴ തടസപ്പെടുത്തുന്നു.മഴ ആദ്യ സെഷൻ പൂർണമായും അപഹരിച്ചതിനാൽ ഉച്ച ഭക്ഷണത്തിന് ശേഷമായിരുന്നു കളി തുടങ്ങിയത്.

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽത്തന്നെ ഇന്ത്യൻ ഓപ്പണർ രാഹുലിനെ പുറത്താക്കിയ ലക്മൽ പതിമൂന്ന് റണ്ണെത്തിയപ്പോളേക്കും മറ്റൊരു ഓപ്പണർ ശിഖാർ ധവാനെയും പുറത്താക്കിയിരുന്നു.
തുടർന്ന് മത്സരത്തിലെ ഒൻപതാം ഓവറിനിടയ്ക്ക് മഴ വീണ്ടുമെത്തി.

മഴ മൂലം കളി നടത്താനുള്ള വെളിച്ചം മൈതാനത്ത് ഇല്ലാതിരുന്നതിനാൽ അമ്പയർമാർ തൽക്കാലത്തേക്ക് കളി മതിയാക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഈഡൻ ഗാർഡൻസിനെ ചുറ്റിപ്പറ്റി നിൽക്കുന്നത്. കറുത്തിരുണ്ട മേഘങ്ങൾ ഏത് നിമിഷവും മഴയെത്താം എന്ന സൂചനയും നൽകുന്നുണ്ട്. കളി നിർത്തുമ്പോൾ ഇന്ത്യ 17-2 എന്ന നിലയിലാണ്.8 റൺസുമായി പുജാരയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ കോലിയുമാണ് ക്രീസിൽ