SHARE

യൂറോപ്പിൽ കളിക്കവെ കടുത്ത എതിരാളികളായി ഏറ്റുമുട്ടിയവരാണ് ഇറ്റലിക്കാരൻ ഡാനിയേലെ ഡി റോസിയും അർജന്റീനക്കാരൻ കാർലോസ് ടെവെസും. എന്നാൽ യൂറോപ്പ് വിട്ടതോടെ ഇരുവരും ഏതിരാളികളല്ലാതായി. ഇനിമുതൽ ഇവർ സഹതാരങ്ങളാണ്.

രണ്ട് പതിറ്റാണ്ടോളം കളിച്ച ശേഷം ഇറ്റാലിയൻ ക്ലബ് റോമ വിട്ട് ഡി റോസി എത്തയത് മുൻ എതിരാളി ടെവെസ് നായകനായ അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സിലേക്കാണ്. ഹ്രസ്വ കാലത്തേക്കാണ് റോസി അർജന്റീനയിൽ കളിക്കാനെത്തുന്നതെങ്കിലും ഇനി രണ്ട് എതിരാളികൾ ഒന്നിച്ചുകളിക്കുന്നത് ആരാധകർക്ക് കാണം. നേരത്തെ വിവിധ ടീമുകൾക്കായി റോസിയും ടെവെസും തമ്മിൽ എട്ട് തവണയാണ് നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുള്ളത്.

2004 ആതൻസ് ഒളിംപിക്സിലാണ് ഇരുവരും തമ്മിലാദ്യം ഏറ്റുമുട്ടുന്നത്. അന്ന് സെമിയിൽ ഡി റോസിയുടെ ഇറ്റിലിയെ ടെവെസിന്റെ അർജന്റീനെ വീഴ്ത്തി. പിന്നീട് 2007-08 ചാമ്പ്യൻസ് ലീ​ഗിൽ ​ഗ്രൂപ്പ് ഘട്ടത്തിലും ക്വാർട്ടറിലുമായി ഇവർ തമ്മിൽ മൂന്ന് തവണ ഏറ്റുമുട്ടി. അന്ന് ടെവെസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായും റോസി റോമയക്കായും കളിച്ചു. ഈ മൂന്ന് മത്സരങ്ങളിൽ രണ്ടിലും യുണൈറ്റഡ് ജയിച്ചു. ഒന്ന് സമനിലയിലാണ്.

പിന്നീട് ഈ താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കണ്ടത് ഇറ്റിലിയിലായിരുന്നു. ടെവെസ് യുവന്റസിലെത്തിയപ്പോഴും റോസി റോമയിൽ തന്നെയായിരുന്നു. രണ്ട് സീസണുകളായി ഇവർ തമ്മിൽ നാല് മത്സരങ്ങൾ ഏറ്റുമുട്ടി. ഇതിൽ മൂന്നിലും ടെവെസിന്റെ യുവന്റസ് ജയിച്ചു. ഒരിക്കൽ റോമയും ജയിച്ചു.